Section

malabari-logo-mobile

കായിക വികസനത്തിന് പഞ്ചായത്തുകൾക്ക് പ്രത്യേകം തുക നീക്കിവെക്കും : മന്ത്രി വി അബ്ദുറഹിമാൻ

HIGHLIGHTS : Panchayats will be earmarked for sports development: Minister V Abdur Rahiman

കായിക വികസനത്തിന് പഞ്ചായത്തുകൾക്ക് പ്രത്യേകം തുക നീക്കിവെക്കുമെന്ന് കായിക വകുപ്പ് മന്ത്രി വിഅബ്ദുറഹിമാൻ.  കുന്ദമംഗലം മണ്ഡലത്തിൽ സ്ഥലം ലഭ്യമായ എല്ലാ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലുംകളിസ്ഥലങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുടെ മണ്ഡലംതല പ്രഖ്യാപനവും പ്രവൃത്തി പൂർത്തീകരിച്ച കുറ്റിക്കാട്ടൂർഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശസ്ഥാപനങ്ങൾ കായിക മേഖലയുടെ വികസനത്തിന് മുഖ്യ പങ്ക് വഹിക്കണം എന്ന തീരുമാനത്തിന്റെഭാഗമായി അടുത്ത ബജറ്റിൽ കായിക വികസനത്തിന് പഞ്ചായത്തുകൾക്ക് പ്രത്യേകം തുക നീക്കിവെക്കും. ഇത്പ്രാദേശിക തലത്തിലെ കായിക മേഖലയ്ക്ക് ഉത്തേജനമാകും.

sameeksha-malabarinews

സംസ്ഥാനത്ത് സ്പോർട്സ് എക്കണോമി വളർത്തിക്കൊണ്ടു വരുന്നതിനുള്ള ആശയങ്ങൾ രൂപീകരിക്കലിന്റെഭാഗമായാണ് തിരുവനന്തപുരത്ത് സംസ്ഥാന തല സ്പോർട്സ് സമ്മിറ്റ് നടത്തുന്നത്. ഉന്നത വിദ്യാഭ്യാസവുമായിബന്ധപ്പെട്ട് പുതിയ കരിക്കുലം ഫ്രെയിം വർക്ക് കൊണ്ടുവന്നതായും പിജി കോഴ്സുകളിൽ കായിക പഠനം ഒരുവിഷയമായി വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതെല്ലാം കായിക മേഖലയിലെ പുതിയ തൊഴിലവസരങ്ങൾരൂപപ്പെടുന്നതിന് കാരണമാകും. തദ്ദേശ സ്വയം ഭരണ തലത്തിൽ കായിക പരിശീലകരെ ഉൾപ്പെടുത്തുന്ന പുതിയഉത്തരവിലൂടെ സംസ്ഥാനത്ത് കായിക പരിശീലന മേഖലയിൽ മാത്രം 5000 തൊഴിലവസരങ്ങൾ രൂപപ്പെടുത്താൻസാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

പി ടി റഹീം എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷം രൂപചെലവിലാണ് കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് നവീകരിച്ചത്. പരിപാടിയോടനുബന്ധിച്ച്സ്കൂൾ വിദ്യാർത്ഥികളുടെ അക്രോബാറ്റിക് ഡാൻസ്, ചെണ്ടമേളം, കളരിപ്പയറ്റ്, പ്രദർശന ഫുട്ബോൾ മത്സരംതുടങ്ങിയവയും അരങ്ങേറി.

പി ടി റഹീം എംഎൽഎ അധ്യക്ഷത  വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരിയിൽഅലവി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ എംധനീഷ് ലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പി അശ്വതി, മെമ്പർ പി എം ബാബു, അധ്യാപകർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ സി സുജ റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎപ്രസിഡന്റ് മുജീബ് റഹ്മാൻ സ്വാഗതവും ഹെഡ് മിസ്ട്രസ് വി എസ് ശോഭ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!