നിയന്ത്രണം വിട്ട കാർ പൂർണ്ണ ഗർഭിണിയായ യുവതിയെ ഇടിച്ചു; ​ഗർഭസ്ഥ ശിശു മരിച്ചു

കടലുണ്ടി :   റെയിൽവേ ഗേറ്റിന് സമീപം നിയന്ത്രണം വിട്ട കാർ പൂർണ്ണ ഗർഭിണിയായ കാൽനടയാത്രക്കാരിയെഇടിച്ചു. അപകടത്തിൽ ഗർഭസ്ഥ ശിശു മരിച്ചുകടലുണ്ടിക്കടവ് സ്വദേശി അനീഷറാഷിദ് ദമ്പതികളുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്.

ഇന്ന് രാവിലെ കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമുള്ള ലാബിൽ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പംപോവുകയായിരുന്നു യുവതി. സമയം കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന കാർനിയന്ത്രണം വിട്ട് യുവതിയെ ഇടിക്കുകയായിരുന്നു.

രക്തസ്രാവമുണ്ടായ യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സർജറിയ്ക്ക് വിധേയമാക്കിയിരുന്നു. തുടർന്നാണ്ഗർഭസ്ഥ ശിശു മരിച്ചെന്ന് കണ്ടെത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top