നടിയും അവതാരകയുമായ പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ശ്രീനിഷ് ആണ്ഇക്കാര്യം സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ചത്. പെണ്‍ കുഞ്ഞാണെന്നും അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് അറിയിച്ചു.
“ഞങ്ങൾ വീണ്ടുമൊരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതരുംആരോഗ്യത്തോടെയും ഇരിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി” എന്നാണ്സന്തോഷം പങ്കുവച്ച് ശ്രീനിഷ് കുറിച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്.
2019ൽ ആയിരുന്നു പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം. ബി ഗ് ബോസ് മലയാളംസീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്നു ഇരുവരും. ഷോയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരുംപ്രണയത്തിലാവുക ആയിരുന്നു. ശ്രീനിഷിന്റെയും പേളിയുടെയും ഗെയിം സ്ട്രാറ്റജിയാണ് ഈ പ്രണയംഎന്നെല്ലാം ആരോപണങ്ങൾ ഉയർന്നെങ്കിലും ഇരുവരും പരസ്പരം കൈമുറുകെ പിടിക്കുക ആയിരുന്നു. ഷോകഴിഞ്ഞ ശേഷം രണ്ടാളും വിവാഹിതരാകുകയും ചെയ്തു. ആലുവ ചൊവ്വരപള്ളിയിൽ വച്ചായിരുന്നു മിന്നുകെട്ട്. ശേഷം പാലക്കാടുള്ള ശ്രീനിഷിന്റെ വീട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരവും വിവാഹം നടന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




