HIGHLIGHTS : Palakkad Anas' death a murder; CCTV footage of Feroz hitting with a cricket bat

വാഹനാപകടത്തില്‍ പരിക്കേറ്റു എന്ന് പറഞ്ഞാണ് അനസിനെ ഫിറോസ് ആശുപത്രിയിലാക്കിയത്. എന്നാല്‍ പരിക്ക് കണ്ട് സംശയം തോന്നിയ പൊലീസ് ഫിറോസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്ത് വന്നത്. പാലക്കാട് നരികുത്തിയില്‍ സ്വദേശികളാണ് മരിച്ച അനസും ഇദ്ദേഹത്തെ ആക്രമിച്ച ഫിറോസും. ഉച്ചയോടെയാണ് അനസ് ആക്രമിക്കപ്പെട്ടത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനസ് രാത്രിയോടെ മരണമടഞ്ഞു.
ഇന്നലെ വിക്ടോറിയ കോളേജിന്റെ ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് അനസിനെ കണ്ടപ്പോള്‍ ഫിറോസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അനസ് തന്നെ അസഭ്യം പറയുകയും മറ്റും ചെയ്തതോടെ ഇവിടെ നിന്ന് പോയ ഫിറോസ് സഹോദരനൊപ്പം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. എന്നാല്‍ അനസിന്റെ മരണകാരണം എന്താണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മനസിലാകൂ. ഫിറോസ് കുറ്റം സമ്മതിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
