Section

malabari-logo-mobile

പാകിസ്താൻ പൊതു തിരഞ്ഞെടുപ്പ്; ഇമ്രാൻ ഖാന്റെ നാമനിർദേശ പത്രിക തളളി

HIGHLIGHTS : Pakistan General Election; Imran Khan's nomination papers were dropped

ഇസ്ലാമബാദ്: 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻ പ്രധാനമന്ത്രിയും തെഹ് രീകെഇൻസാഫ് പാർട്ടി അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാൻ സമർപ്പിച്ച നാമനിർദേശ പത്രിക തളളി പാകിസ്താൻതിരഞ്ഞെടുപ്പ് കമ്മീഷൻ. മിയാൻ വാലിയിൽ നിന്ന് മത്സരിക്കുന്നതിന് ഇമ്രാൻ ഖാൻ തന്റെ രേഖകൾസമർപ്പിച്ചിരുന്നു. മിയാൻ വാലിയെ കൂടാതെ ഇസ്ലാമബാദ്, ലാഹോർ എന്നിവിടങ്ങളിലും ഇമ്രാൻ ഖാൻമത്സരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

തോഷഖാന കേസിൽ ശിക്ഷിക്കപ്പെട്ട ഇമ്രാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുകയാണ്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന കേസിൽ ഡിസംബർ 23 ന് ജാമ്യം ലഭിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പിൽമത്സരിക്കുന്നതിൽ നിന്ന് ഇമ്രാൻ ഖാന് അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയെങ്കിലും പിന്നീട് ഇസ്ലാമബാദ്ഹൈക്കോടതി ശിക്ഷ റദ്ദാക്കി.

sameeksha-malabarinews

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആകെ 28,626 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. സംവരണസീറ്റുകളിലേക്ക് യഥാക്രമം 459,1,365 നാമനിർദേശ പത്രികകളും ലഭിച്ചു. ജനുവരി 11 ന് സ്ഥാനാർ‌ത്ഥികളുടെപട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിടും. 12 വരെ നാമനിർദേശ പത്രിക പിൻവലിക്കാനുളള സമയമുണ്ട്. ഫെബ്രുവരി എട്ടിനാണ് പാകിസ്താനിൽ പൊതുതിരഞ്ഞെടുപ്പ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!