പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോടും ഗതാഗത നിയന്ത്രണം, ചരക്കുവാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല

കോഴിക്കോട്: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലും പൊലീസിന്റെ ഗതാഗതംനിയന്ത്രണം. ഇന്ന് ചരക്ക് വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. വൈകിട്ട് 3 മണിക്ക് ശേഷം ബീച്ച്ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി.

സൗത്ത് ബീച്ചിലും യാതൊരുവിധ പാർക്കിംഗും അനുവദിക്കില്ല. അനധികൃത പാർക്കിങ് ക്രെയിൻ ഉപയോഗിച്ച്നീക്കം ചെയ്യും. പിഴ ഈടാക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് നടപടി. ലഹരിവസ്‌തുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനായി കർശന പരിശോധനയുണ്ടായിരിക്കും.

താമരശ്ശേരി ചുരത്തിലും പുതുവത്സരാഘോഷങ്ങൾക്ക് പൊലീസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചുരത്തിലെഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് നാളെ വൈകിട്ട് മുതൽ തിങ്കളാഴ്‌ചരാവിലെ വരെ താമരശ്ശേരി ചുരത്തിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്. കോഴിക്കോടിനെയുംവയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ചുരത്തിൽ പലപ്പോഴായി ഗതാഗത കുരുക്ക് രൂക്ഷമാകുന്നസാഹചര്യത്തിലാണ് പൊലീസിന്റെ മുൻകരുതൽ നടപടി. താമരശ്ശേരി ചുരത്തിൽ നാളെ വൈകുന്നേരം മുതൽതിങ്കളാഴ്ച രാവിലെ വരെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയുള്ള ആഘോഷങ്ങൾ അനുവദിക്കില്ലെന്ന്പൊലീസ് വ്യക്തമാക്കി. വാഹനങ്ങൾ ചുരത്തിൽ പാർക്കു ചെയ്യാനും അനുവദിക്കില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top