Section

malabari-logo-mobile

പാകിസ്ഥാനില്‍ ബസില്‍ സ്‌ഫോടനം

HIGHLIGHTS : പെഷവാര്‍ : പാകിസ്ഥാനില്‍ സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ സഞ്ചരിച്ച ബസ് സ്‌ഫോടനത്തില്‍ രണ്ട് സ്ത്രീകളടക്കം 19 പേര്‍ കൊല്ലപ്പെട്ടു.

pakistanപെഷവാര്‍ : പാകിസ്ഥാനില്‍ സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ സഞ്ചരിച്ച ബസ് സ്‌ഫോടനത്തില്‍ രണ്ട് സ്ത്രീകളടക്കം 19 പേര്‍ കൊല്ലപ്പെട്ടു. 44 പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ സിവില്‍ സെക്രട്ടറിയറ്റിലെ ജീവനക്കാരുമായി മടങ്ങുകയായിരുന്ന ഹസിലാണ് ചര്‍സദ്ദ റോഡില്‍ വെച്ച് സ്‌ഫോടനമുണ്ടായത്.

ബസിന്റെ പിന്‍വശത്ത് സ്ഥാപിച്ച ബോംബാണ് പൊട്ടിയതെന്ന് പെഷവാര്‍ കമ്മീഷണര്‍ സാഹിബ്‌സാദ മുഹമ്മദ് അനിസ് പറഞ്ഞു. ഏഴു കിലോയോളം സ്‌ഫോടക വസ്തു ടൈമറില്‍ ഘടിപ്പിച്ചതായാണ് പ്രാഥമിക നിഗമനം. അതിശക്തമായ സ്‌ഫോടനത്തില്‍ ബസ് തകര്‍ന്ന് യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചു വീണു.

sameeksha-malabarinews

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. ഈ മേഖലയില്‍ പാക് താലിബാന്‍ ഭീകരരാണ് ഇത്തരം ആക്രമണം നടത്താറുള്ളത്. പെഷവാറില്‍ പുരാതന ക്രിസ്ത്യന്‍ പള്ളിയില്‍ സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെട്ട് അഞ്ചു ദിവസം പിന്നിട്ടപ്പോഴാണ് വീണ്ടും ആക്രമണമുണ്ടായത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ സിവില്‍ സെക്രട്ടറിയറ്റ് ജീവനക്കാരുടെ ബസ് സ്‌ഫോടനത്തില്‍ തകര്‍ന്ന് 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!