Section

malabari-logo-mobile

വരുമാനത്തില്‍ സച്ചിനെയും ധോണിയെയും കടത്തിവെട്ടി കോഹ്‌ലി

HIGHLIGHTS : ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റിലെ പുതു സൂപ്പര്‍ താരം വിരാട് കോഹ്‌ലി വരുമാനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയും മഹേന്ദ്രസിങ് ധോണിയെയും

virat kohliദില്ലി : ഇന്ത്യന്‍ ക്രിക്കറ്റിലെ പുതു സൂപ്പര്‍ താരം വിരാട് കോഹ്‌ലി വരുമാനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയും മഹേന്ദ്രസിങ് ധോണിയെയും കുറച്ചു വര്‍ഷത്തിനുള്ളില്‍ പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ട്. കളത്തിലല്ല പരസ്യ വരുമാനത്തിലൂടെയാണ് കോഹ്‌ലി കുതിപ്പ് തുടരുന്നത്. വന്‍കിട പരസ്യ കമ്പനികളുടെയെല്ലാം ഇഷ്ട മോഡലായിരിക്കുകയാണ് കോഹിലിയിപ്പോള്‍. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ വന്‍കിട പരസ്യ കമ്പനികളുമായി ഈ 24 കാരന്‍ കരാറൊപ്പുട്ടു കഴിഞ്ഞു.

ജര്‍മ്മന്‍ സ്‌പോര്‍ട്‌സ് കമ്പനിയായ അഡിഡാസുമായി പത്ത് കോടി രൂപയുടെ കരാറിലാണ് കോഹിലി ഒപ്പു വെച്ചിരിക്കുന്നത്. ഇതു വരെ ഇന്ത്യന്‍ കായിക രംഗത്ത് മറ്റാര്‍ക്കും ഇത്രയും വലിയ തുകക്ക് കരാറില്‍ ഒപ്പുവെക്കാന്‍ സാധിച്ചിട്ടില്ല.

sameeksha-malabarinews

പുറത്തു വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രമുഖ ടയര്‍ നിര്‍മ്മാണ കമ്പനിയും കോഹിലിയുമായി കരാറൊപ്പിട്ടതായാണ് സൂചന. ഇതു പ്രകാരം 6.5 കോടി രൂപ കോഹിലിക്ക് ലഭിക്കും.

കഴിഞ്ഞ വര്‍ഷം വിവിധ പരസ്യ കരാറുകളില്‍ നിന്നായി 40 കോടി രൂപയാണ് കോഹിലി നേടിയത്. നിലവില്‍ 13 കമ്പനികളുമായാണ് കോഹ്‌ലി കരാറൊപ്പിട്ടിരിക്കുന്നത്. പരസ്യ രംഗത്ത് സച്ചിന്റെ പകരക്കാരനായാണ് കോഹ്‌ലിയെ കമ്പനികള്‍ കണക്കാക്കുന്നത്. കളിക്കളത്തിലെ മികച്ച പ്രകടനവും ഭാവി മേല്‍വിലാസവും കോഹ്‌ലിയെ പ്രിയങ്കരനാക്കുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!