ചിത്രകലാ അവാര്‍ഡ് പ്രണേഷ് കുപ്പിവളവിന്

Painting Award to Pranesh Kuppivala

Share news
 • 574
 •  
 •  
 •  
 •  
 •  
 • 574
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: ചിത്രകലാ അവാര്‍ഡ് ചിത്രകാരനും കലാ സംവിധായകനുമായ പ്രണേഷ് കുപ്പിവളവിന് ലഭിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള ചിത്രകാരന്മാരുടെ കൂട്ടായ്മയായ ചിത്രകല ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ ബെസ്റ്റ് ചിത്രകലാ അവാര്‍ഡാണ് അദ്ദേഹത്തിന് ലഭിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്നൂറോളം ചിത്രങ്ങളില്‍ നിന്നാണ് പ്രണേഷിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത നാടക സംവിധായകന്‍ റഫീഖ് മംഗലശ്ശേരിയുടെ വീട്ടില്‍ സിമന്റില്‍ പണിതതാണ് സമ്മാനാര്‍ഹമായ ചിത്രം.

കഴിഞ്ഞ ഇരുപത് വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന പ്രണേഷ്, കേരളത്തിനകത്തും പുറത്തും ശ്രദ്ധിക്കപ്പെട്ട പല നാടകങ്ങളുടേയും സിനിമകളുടേയും കലാ സംവിധായകനാണ്. സുനീഷയാണ് ഭാര്യ. അദിമ, ആദിവ് – മക്കള്‍

Share news
 • 574
 •  
 •  
 •  
 •  
 •  
 • 574
 •  
 •  
 •  
 •  
 •