കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

calicut university news

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വണ്‍ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാലിക്കറ്റ് സര്‍വകലാശാല 2012, 2013 പ്രവേശനം എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബി.എസ്.സി. മെഡിക്കല്‍ ബയോ കെമിസ്ട്രി, മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 2021 വണ്‍ ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാം. മെയ് 10-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ കോപ്പിയും ചലാന്‍ റസീറ്റും മറ്റ് അനുബന്ധ രേഖകളും സഹിതം 14-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്ന് വരുന്ന ഓരോ പേപ്പറുകള്‍ക്കും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2018 മുതല്‍ പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2019, 2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2016, 2018 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ മെയ് 7 വരേയും 170 രൂപ പിഴയോടെ 10 വരേയും ഫീസടച്ച് 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. മൈക്രോബയോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. 1, 2 സെമസ്റ്റര്‍ എം.കോം. മെയ് 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •