Section

malabari-logo-mobile

വാക്‌സിന്‍ ചലഞ്ചിലേക്കായി ഇരുചക്രവാഹനം വില്‍പ്പനക്ക് വെച്ച് അഭിഭാഷകന്‍

HIGHLIGHTS : Advocate for the sale of a two-wheeler for the vaccine challenge

തിരൂരങ്ങാടി: വാക്‌സിന്‍ ചലഞ്ചിന് തുക സംഭാവന ചെയ്തതിനുപുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് നല്‍കാന്‍ സ്വന്തം ഇരുചക്രവാഹനം വില്‍പ്പനയ്ക്ക് വെച്ച് പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകന്‍.

തിരൂരങ്ങാടി പതിനാറുങ്ങല്‍ സ്വദേശിയായ അഡ്വക്കറ്റ് സി ഇബ്രാഹിം കുട്ടിയാണ് തന്റെ ബൈക്ക് വിറ്റു കിട്ടുന്ന പണം മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്. തന്റെയും കുടുംബത്തിന്റെയും വാക്‌സിനായി ചിലവാകുന്ന തുക കൂടാതെ തന്നെ നല്ലൊരു തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ അഡ്വക്കറ്റ് സി ഇബ്രാഹിംകുട്ടി കൂടുതല്‍ തുക നല്‍കാനാണ് ബൈക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ വാക്‌സിന്‍ സൗജന്യമായാണ് നല്‍കുന്നത് എങ്കിലും നമ്മള്‍ ഓരോരുത്തരും നല്‍കുന്ന സംഭാവന സമൂഹത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകട്ടെ എന്ന ലക്ഷ്യം വെച്ചാണ് കൂടുതല്‍ തുക നല്‍കാന്‍ തീരുമാനിച്ചതെന്ന് അഡ്വക്കറ്റ് സി ഇബ്രാഹിംകുട്ടി പറഞ്ഞു.

sameeksha-malabarinews

സിപിഐഎം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയായ ഇദ്ദേഹം പ്രളയ സമയത്തും ഓഖി സ്മയത്തും സാലറി ചലഞ്ചിലു മടക്കം അധികൃതരുടെ ആഹ്വാനത്തിനു മുമ്പ് തന്നെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കി സഹകരിച്ചിരുന്നു. പ്രളയ സമയത്ത് തിരൂരങ്ങാടി മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നേതൃത്വം നല്‍കി ഏറെ ശ്രദ്ധ നേടിയിരുന്നു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!