Section

malabari-logo-mobile

ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടാന്‍ ശ്രമിക്കും: പി.വി. സിന്ധു : സിന്ധുവിന് കേരളത്തിന്റെ ആദരം

HIGHLIGHTS : ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടാന്‍ ശ്രമിക്കുമെന്ന് പി. വി. സിന്ധു പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിര...

ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടാന്‍ ശ്രമിക്കുമെന്ന് പി. വി. സിന്ധു പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. സ്വര്‍ണം നേടാന്‍ അമിത സമ്മര്‍ദമില്ല. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും പ്രാര്‍ത്ഥനയും സ്നേഹവും തനിക്കൊപ്പമുണ്ട്. കായികരംഗത്തിന് കേരളം നല്‍കുന്ന പിന്തുണ മഹത്തരമാണ്. കേരളം മനോഹരമായ സ്ഥലമാണ്. ജനങ്ങള്‍ സ്നേഹസമ്പന്നരും. ഇനിയും കേരളത്തില്‍ വരുമെന്ന് സിന്ധു പറഞ്ഞു. മലയാളത്തില്‍ എല്ലാവര്‍ക്കും നമസ്‌കാരം എന്നു പറഞ്ഞു സംസാരം തുടങ്ങിയ സിന്ധു നന്ദി, നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞാണ് അവസാനിപ്പിച്ചത്.

സിന്ധുവിന് കേരളത്തിന്റെ ആദരം
പി. വി. സിന്ധുവിന്റെ ബാറ്റ്മിന്റണ്‍ ലോകകിരീട നേട്ടം മുഴുവന്‍ കായിക താരങ്ങള്‍ക്കും പ്രചോദനം നല്‍കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പി. വി. സിന്ധുവിന് ആദരവ് അര്‍പ്പിക്കാനായി ഒരുക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കായികപ്രതിഭകള്‍ക്ക് സിന്ധു മാതൃകയാണ്. ഒളിമ്പിക്സിലെ വെള്ളി മെഡല്‍ സ്വര്‍ണമാക്കി മാറ്റാനുള്ള മികവ് സിന്ധു ആര്‍ജിച്ചിരിക്കുന്നു. സിന്ധുവിന്റെ പോരാട്ടവീര്യത്തിനും കഠിനാധ്വാനത്തിനുമുള്ള പ്രതിഫലമാണ് ലോകകിരീടം. മുന്‍പ് നടന്ന രണ്ടു ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ സിന്ധു ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. അതോടെ ചിലര്‍ വലിയ തോതില്‍ കുറ്റപ്പെടുത്തി. സിന്ധുവിന്റെ നീണ്ട കാലത്തെ ബാറ്റ്മിന്റണ്‍ കോര്‍ട്ടിലെ മികവ് മറന്നു കൊണ്ടായിരുന്നു പ്രതികരണം. എന്നാല്‍ ആത്മവിശ്വാസം കൈവിടാതെ സിന്ധു മുന്നോട്ടു പോയി താനൊരു പോരാളിയാണെന്ന് തെളിയിച്ചു. ഇന്ന് ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള താരങ്ങളിലൊരാളാണ് സിന്ധു.
കഴിവുറ്റ കൗമാരതാരനിര കേരളത്തിനുണ്ട്. കായികരംഗത്ത് കേരളം വലിയ കുതിപ്പ് നടത്തുകയാണ്. പ്രായഭേദമന്യേ മുഴുവന്‍ പേരേയും കളിക്കളത്തിലെത്തിച്ച് ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കായിക വികസനത്തിന് പി. വി. സിന്ധുവിന്റെ സഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പി. വി. സിന്ധുവിന് കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി കൈമാറി

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!