ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

പരപ്പനങ്ങാടി: 1.600 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി സ്വദേശി് എറണ്ടോര്‍ കുന്നത്ത് വീട്ടില്‍ ബബീഷനെയാണ് പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ എംഒ വിനോദും സംഘവും അറസ്റ്റ് ചെയ്തത്.

നന്നമ്പ്ര കൊടിഞ്ഞിയില്‍ നിന്നും 100ഗ്രാം കഞ്ചാവുമായി ബബീഷ് പിടിയിലായത്. തുടര്‍ന്ന നടന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇപ്പോള്‍ താമസിക്കുന്ന തിരൂര്‍ മീനടത്തൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ്‌ന് സമീപത്തെ കോര്‍ട്ടഴ്‌സില്‍ നിന്നും 1.500കിലോ കഞ്ചാവ് കണ്ടെടുക്കുയായിരുന്നു .

എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ക്ക് പുറമെ പ്രി:ഓഫീസര്‍ ടി. യൂസുഫലി, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ കെ. പ്രദീപ് കുമാര്‍, ഷിജിത്, ജിനരാജു, വനിത സിവില്‍ എക്‌സ് സൈസ് ഓഫീസര്‍ മാരായ ഐശ്വര്യ, ലിഷ, മായ എന്നിവരാണ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

മറ്റൊരു കേസില്‍ പെരുവള്ളൂരില്‍ വെച്ച് തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസും പാര്‍ട്ടിയും പെരുവള്ളൂര്‍ ആവനാഴി സ്വദേശി കൊളക്കാടന്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (30)യെ കഞ്ചാവുമായി അറസ്റ്റു ചെയ്തു.ഇയാളില്‍ നിന്നും 140 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

സി.ഐക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എസ്.സുര്‍ജിത്, ടി. സന്തോഷ്, സിവില്‍ ഓഫീസര്‍മാരായ രജീഷ് കെ.വി, കെ.സമേഷ്, ഷിജു.എം.കെ., ഷിനു, ചന്ദ്രമോഹന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top