പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് തീകൊളുത്തി കൊന്നു: യുവാവും മരിച്ചു

കൊച്ചി :എറണാകുളം കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ യൂവാവ് തീക്കൊളുത്തി കൊലപ്പെടുത്തി. ഇയാളും ആത്മഹത്യ ചെയ്തു.
കാക്കനാട് അത്താണിയില്‍ ഷാലന്റെയും മോളിയുടെയും മകള്‍ ദേവിക(17) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ എറണാകുളം പറവൂര്‍ സ്വദേശി മിഥുനും തീപ്പൊള്ളലേറ്റ് മരിച്ചു.

ഇന്ന് പുലര്‍ച്ചെ മിഥുന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു ഓടികയറിയ മിഥുന്‍ പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
സാരമായി പൊള്ളലേറ്റ മിഥുന്‍ കളമശ്ശേരി മെഡിക്കല്‍ൃ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

പ്രണായഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിനാ കാണമെന്നാണ് പ്രാഥമിക വിവരം.

ഇയാള്‍ ഇവിടെ എത്തിച്ചേര്‍ന്ന ബൈക്കും കണ്ടെത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top