തിരൂരില്‍ ഏഴാം ക്ലാസുകാരനെ കൂട്ടമായി പീഡിപ്പിച്ചവരില്‍ ഒരാള്‍ അറസ്റ്റില്‍

തിരൂര്‍: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടമായി പീഡിപ്പച്ചവരില്‍ ഒരാള്‍ അറസ്റ്റിലായി. മണ്ണാര്‍ക്കാട് സ്വദേശിയും പുള്ളൂരിലെ ഹോട്ടല്‍ ജീവനക്കാരനുമായ കരിയലങ്ങാട്ടില്‍ പോക്കര്‍(52)ആണ് അറസ്റ്റിലായത്. തിരൂര്‍ എസ്‌ഐ ജലീലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്.

വീടിനു സമീപത്തുവെച്ചാണ് പതിമൂന്ന് കാരനായ കുട്ടിയെ കൂട്ടം ചേര്‍ന്ന് പീഡനത്തിനിരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അവശനായ വിദ്യാര്‍ത്ഥി സംഭവം മാതാവിനോട് പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ വിവരം സ്‌കൂളിലെ അധ്യാപികയെ അറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ തിരൂര്‍ പോലീസിലും ചെല്‍ഡ് ലൈനിലും പരാതി നല്‍കുകയായിരുന്നു. അഞ്ചോളം പേര്‍ ചേര്‍ന്നാണ് കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് വിവരം.

പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

Related Articles