Section

malabari-logo-mobile

കൂടത്തായി കൊലക്കേസ്;ജോളിയുള്‍പ്പെടെ മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍വിട്ടു

HIGHLIGHTS : കോഴിക്കോട്: കേരളീയ സമൂഹത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊല കേസ് പ്രതികളായ ജോളിയേയും മറ്റ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കോഴിക്കോട്: കേരളീയ സമൂഹത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊല കേസ് പ്രതികളായ ജോളിയേയും മറ്റ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പി പ്രജുകുമാര്‍ എന്നിവരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് കസ്റ്റഡിയില്‍ വിട്ടത്. ആറു ദിവസത്തേക്കാണ് ജോളിയെ കസ്റ്റഡിയില്‍ വിട്ടത്.

sameeksha-malabarinews

കോടതിയില്‍ എത്തിയ ജോളിയില്‍ നിന്ന് അഡ്വ. ബി എ ആളൂര്‍ അസോസിയേറ്റിലെ അഭിഭാഷകര്‍ വക്കാലത്ത് ഒപ്പിട്ടു വാങ്ങി. പ്രതികളുടെ അഭിഭാഷകര്‍ പൊലീസ് കസ്റ്റഡിയില്‍ വിടുന്നതിനെ എതിര്‍ത്തില്ലെങ്കിലും 11 ദിവസത്തേക്ക് വിട്ടു കൊടുക്കുന്നതിനെ മാത്യുവിന്റെ അഭിഭാഷകന്‍ എതിര്‍ത്തു.

പ്രതികളെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് താമരശ്ശേരി കോടതിക്ക് മുന്നില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. കനത്ത സുരക്ഷയിലാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുവന്നത്. പ്രതികളെ കണ്ടതോടെ നാട്ടുകാര്‍ കൂകിവിളിക്കുകയും രോഷപ്രകടനം നടത്തുകയും ചെയ്തു.

ഇത്രയും ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. ജോളിയും പ്രജുകുമാറും ജില്ലാ ജയിലിലും മാത്യു തൊട്ട് ഇപ്പുറത്തെ സബ് ജയിലിലുമായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!