Section

malabari-logo-mobile

ട്രെയിനിനു നേരെ കല്ലെറിയല്‍:പരപ്പനങ്ങാടിയില്‍ ആര്‍പിഎഫ് ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തി

HIGHLIGHTS : പരപ്പനങ്ങാടി: ഓടുന്ന വണ്ടികള്‍ക്ക് നേരെ കല്ലെറിയുകയും ഇതെതുടര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്ക് പറ്റുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നസാഹചര...

പരപ്പനങ്ങാടി: ഓടുന്ന വണ്ടികള്‍ക്ക് നേരെ കല്ലെറിയുകയും ഇതെതുടര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്ക് പറ്റുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നസാഹചര്യത്തില്‍ തിരൂര്‍ ആര്‍പിഎഫ് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണവുമായി രംഗത്ത്.

പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ചുടലപ്പറമ്പ് മൈതാനത്തില്‍ വെച്ചാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ബോധവല്‍ക്കരണം നടത്തിയത്. ട്രെയിനുകള്‍ക്കു നേരെ കല്ലെറിയുന്നതുകൊണ്ടുള്ള ദൂഷ്യവശങ്ങളെ കുറിച്ച് തിരൂര്‍ ആര്‍പി എസ്.ഐ ഷിനോജ് കുമാര്‍ വിശദീകരിച്ചു.

sameeksha-malabarinews

കെ എം ഷിജു, കെ.സിറാജ്, എ.വി സുഹൈല്‍ എന്നീ ആര്‍പിഎഫ് ഉദ്യോഗസ്ഥരും ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തു. കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ശക്തമായ നടപടിയെടുക്കുമെന്ന് എസ് ഐ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!