Section

malabari-logo-mobile

കോട്ടക്കലില്‍ വാഹന പരിശോധനക്കിടെ നിര്‍ത്താതെ കുതിച്ച ബൈക്ക് എംവിഐയെ ഇടിച്ചുവീഴ്ത്തി

HIGHLIGHTS : കോട്ടക്കല്‍: വാഹന പരിശോധനക്കിടെ നിര്‍ത്താതെ കുതിച്ച ബൈക്ക് എംവിഐയെ ഇടിച്ചുവീഴ്ത്തി. മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അസീമി (41)നാണ് പരിക്കേറ...

കോട്ടക്കല്‍: വാഹന പരിശോധനക്കിടെ നിര്‍ത്താതെ കുതിച്ച ബൈക്ക് എംവിഐയെ ഇടിച്ചുവീഴ്ത്തി. മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അസീമി (41)നാണ് പരിക്കേറ്റത്. ഇന്നു രാവിലെ ഒമ്പതുമണിയോടെ രണ്ടത്താണിയിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കാണ് അപകടം സൃഷ്ടിച്ചത്. ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

വാഹനപരിശോധന നടത്തുന്നതിനിടെ കുതിച്ചെത്തിയ ബൈക്ക് ഉദ്യോഗസ്ഥര്‍ കൈ കാണിക്കുകയായിരുന്നു. എന്നാല്‍ ബൈക്ക് നിര്‍ത്താതെ എം വി ഐ അസീമനി ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന കാറിലിടിക്കുകയായിരുന്നു. എഎംവിഐ ഫസലുറഹ്മാനാണ് ബൈക്കിന് കൈ കാണിച്ചത്. കൈ തട്ടിമാറ്റി ബൈക്ക് മുന്നോട്ട് കുതിക്കുന്നതിനിടയിലാണ് അസീമിനെ ഇടിച്ചത്.

sameeksha-malabarinews

ഗുരുതരമായി പരിക്കേറ്റ് അസീമിനെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലും പരിക്കേറ്റ ബൈക്ക് യാത്രികരെ സ്ഥലത്തെത്തിയ കാടാമ്പുഴ പോലീസ് സമീപത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയുമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!