Section

malabari-logo-mobile

പി. എസ്. എം. ഒ കോളേജ് ഗ്ലോബല്‍ അലുംനി മീറ്റ് ശനിയാഴ്ച

HIGHLIGHTS : P. S. M. O College Global Alumni Meet Saturday

തിരൂരങ്ങാടി: പി. എസ്. എം. ഒ കോളേജ് അലുംനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച
കോളേജ് ക്യാമ്പസില്‍
വെച്ച് ഹാങ്ങ് ഔട്ട് 22
എന്ന പേരില്‍ ഗ്ലോബല്‍ അലുംനി മീറ്റ് സംഘടിപ്പിക്കുമെന്ന്
സംഘാടകര്‍ വര്‍ത്താ
സമ്മേളനത്തില്‍
പറഞ്ഞു.

കോളെജിലേഅടിസ്ഥാന സൗകാര്യ വികസനം,
സ്‌കോളര്‍ഷിപ്പ്,
റിസോഴ്‌സ് ബാങ്ക്,
ഗോള്‍ഡന്‍ ജൂബിലി ബ്ലോക്ക് തുടങ്ങി
പുതിയ പദ്ധതികളുടെ സമര്‍പ്പണം ഗ്ലോബല്‍ അലുംനി മീറ്റില്‍ നടക്കും.
കഴിഞ്ഞ കാലഘട്ടങ്ങളില്‍
വിവിധ പദ്ധതികള്‍ക്കായി
ഒരു കോടിയിലേറെ രൂപ
അലുംനി അസോസിയേഷന്‍
കോളേജില്‍
ചെലവഴിച്ചിട്ടുണ്ട്.
ഗ്ലോബല്‍ മീറ്റിനോടനുബന്ധിച്ച്
രാവിലെ 8 മണിക്ക് തുടങ്ങി രാത്രി 10വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ്
സംഘടിപ്പിക്കുന്നത്.

sameeksha-malabarinews

വിവിധ
കാലഘട്ടങ്ങളില്‍
പഠിച്ചിറങ്ങിയവര്‍ക്കായി
ഒരേ സമയം 4 വേദികളില്‍
പരിപാടി നടത്താനുള്ള
സംവിധനം ഒരുക്കിയിട്ടുണ്ട്.
ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജന പെടുത്തിയാണ് സ്റ്റേജുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
അധ്യാപക -വിദ്യാര്‍ഥി സംഗമം,
ആദരിക്കല്‍, പുസ്തക മേള, ഇന്റര്‍നാഷണല്‍ ജോബ് പോര്‍ടെല്‍ സമര്‍പ്പണം, സ്‌കോളര്‍ ഷിപ്പ് വിതരണം വിവിധ കലാപരിപാടികള്‍,
തുടങ്ങി വിവിധ പരിപാടികള്‍ മീറ്റിന്റെ ഭാഗമായി നടക്കുക.
കോളേജില്‍ നിന്നും വിരമിച്ച മുഴുവന്‍ അധ്യാപകരെയും ആദരിക്കും.

പരേതരായ 17 പേരെ
അനുസ്മരിക്കും
പുര്‍വ്വ വിദ്യാര്‍ത്ഥികള്‍ എഴുതിയ പുസ്തകങ്ങളുടെ
പ്രദര്‍ശനവും
വില്പനയും ഉണ്ടാവും.

പൂര്‍വ്വ വിദ്യാര്‍ത്ഥികളും
ഗായകരൂമായ കലാകാരന്മാര്‍ ഒരുക്കുന്ന സംഗീത വിരുന്നും കലാപരിപാടി കളും സംഘടിപ്പിച്ചിട്ടുണ്ട് .

1968 മുതല്‍ 2022വരെ കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ ആയിരകണക്കിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
പരിപാടിയില്‍
പങ്കെടുക്കുന്നതിന് ഇതിനകം തന്നെ ഓണ്‍ലൈന്‍
രജിസ്‌ട്രേഷന്‍
പുര്‍ത്തിയാക്കിയിട്ടുണ്ട്
വിദേശ രാജ്യങ്ങളിലെ ചാപ്റ്ററുകളില്‍ നിന്നും നിരവധി
പ്രതിനിധികളും
നാട്ടില്‍ എത്തിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകരായ
പ്രിന്‍സിപ്പല്‍
ഡോ :കെ.
അസീസ്,
ഹംസ കുട്ടി ചെമ്മാട്,
റഫീഖ് പാറക്കല്‍
മുജീബ് താനാളൂര്‍,
എം. അബ്ദുല്‍ അമര്‍
കെ. കെ മുംതാസ്
കെ. എം. സുജാത
എന്നിവര്‍
പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!