Section

malabari-logo-mobile

റേഷന്‍ കടകളില്‍ പുഴുക്കലരിയില്ലാതായിട്ട് മാസങ്ങള്‍ മുസ്ലിം യൂത്ത്ലീഗ് സപ്ലൈ ഓഫീസ് മാര്‍ച്ച് നടത്തി

HIGHLIGHTS : The Muslim Youth League Supply Office marched for months after the ration shops were left without chotairi

തിരൂരങ്ങാടി: ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിലും റേഷന്‍ കടകളില്‍ പുഴുക്കലരി വിതരണം മുടക്കിയതിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത്ലീഗ് തിരൂരങ്ങാടി സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തിരൂരങ്ങാടി, വേങ്ങര മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ നൂറിലേറെ യുവാക്കള്‍ പങ്കെടുത്തു.

രാവിലെ പത്ത് മണിക്ക് ചെമ്മാട് സി.എച്ച് സൗധം പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് സിവില്‍ സപ്ലൈസ് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും അരങ്ങേരി. ശേഷം നടന്ന ധര്‍ണ്ണാ സമരം മുസ്ലിം യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖ് സ്വാഗതം പറഞ്ഞ ധര്‍ണ്ണാ സമരത്തില്‍ വേങ്ങര മണ്ഡലം ജനറല്‍ സെക്രട്ടറി ഷംസുദ്ധീന്‍ പുള്ളാട്ട് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ മുഖ്യപ്രഭാഷണം നടത്തി. റേഷന്‍ ഷോപ്പുകളില്‍ പുഴുക്കലരി വിതരണം പുനരാരംഭിക്കുക, ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പ് വരുത്തുക, ഭക്ഷ ധാന്യങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ.

sameeksha-malabarinews

കെ കുഞ്ഞിമരക്കാര്‍, സി.കെ.എ റസാഖ്, സി.കെ മുഹമ്മദ് ഹാജി, എ.കെ മുസ്തഫ, എം അബ്ദുറഹ്‌മാന്‍ കുട്ടി, സി.പി ഇസ്മായീല്‍, മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് പി അലി അക്ബര്‍, ട്രഷറര്‍ അനീസ് കൂരിയാടന്‍, പി.ടി സലാഹു, റിയാസ് തോട്ടുങ്ങല്‍, ഉസ്മാന്‍ കാച്ചടി, തൈക്കാടന്‍ മമ്മുട്ടി, നവാസ് ചെറമംഗലം, നൗഫല്‍ മമ്പീതി, പി മുഹമ്മദ് ഹനീഫ, മുനീര്‍ പിലാശ്ശേരി സംസാരിച്ചു.

കെ.കെ റഹീം, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ മുഈനുല്‍ ഇസ്ലാം, അക്ബര്‍ കാട്ടകത്ത്, യാസര്‍ ഒള്ളക്കന്‍, പി.പി ഷാഹുല്‍ ഹമീദ്, റഷീദ് കൊണ്ടാണത്ത്, പി ഫസലുറഹ്‌മാന്‍, ഹാരിസ് മാളിയേക്കല്‍, മേക്കടത്തില്‍ നാസര്‍, കെ.കെ നജീബ്, ജാബിര്‍, കെ.കെ സക്കരിയ്യ, അദ്നാന്‍ പുളിക്കല്‍, ഷമീര്‍ കുറ്റാളൂര്‍, ഇ.കെ സുലൈമാന്‍, ഫസലു, ്പി.കെ സല്‍മാന്‍, അബ്ബാസ് പനയത്തില്‍, ടി സലാഹുദ്ധീന്‍, വി.പി ഷാക്കിര്‍, അയ്യൂബ് തലാപ്പില്‍, ഉള്ളാട്ട് ഇസ്സു ഇസ്മായീല്‍, ജാഫര്‍ കുന്നത്തേരി, ബാപ്പുട്ടി ചെമ്മാട് മാര്‍ച്ചിന് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!