പികെഎംഎച്ച്എസ്എസില്‍ ഹൈസ്‌കൂള്‍ ക്ലാസുകളിലെല്ലാം ലൈബ്രറി

എടരിക്കോട് : 100 പുസ്തകങ്ങള്‍ 100 ചിന്തകള്‍’ എന്ന ആപ്തവാക്യവുമായി പി.കെ.എം.എം എച്ച് എസ് എസ് എടരിക്കോടിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ മുഴുവന്‍ ക്ലാസുകളിലും ക്ലാസ് ലൈബ്രറികള്‍ നടപ്പിലാക്കി. പ്രസിദ്ധ ബാലസാഹിത്യകാരന്‍ സാന്ദീപനി പദ്ധതി ഉദ്ഘാടനം ചെയ്തു.

പതിനായിരത്തിലധികം പുസ്തകങ്ങളാണ് ഇതിലൂടെ കുട്ടികള്‍ സംഘടിപ്പിച്ചത്.പി.കെ.എം.എം ലൈബ്രറിയുടെ കീഴില്‍ നടത്തിയ പരിപാടിയില്‍ ലൈബ്രറി കണ്‍വീനര്‍ അഭിലാഷ് സ്വാഗതം പറഞ്ഞു.പ്രധാന അധ്യാപിക ഖദീജ ബി, എസ്.ആര്‍.ജി കണ്‍വീനര്‍ സി.കെ.പത്മരാജ്, 8വേ കണ്‍വീനര്‍ ഹരീഷ്,സ്റ്റാഫ് സെക്രട്ടറി ഗണേഷ്, കെ.പി.നാസര്‍,രമ്യ,സജിത്ത് കുമാര്‍,പ്രമോദ് വാഴങ്കര,കുട്ടികളുടെ ലൈബ്രറി പ്രതിനിധികളായ ജഹാന, ശ്രാവണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top