Section

malabari-logo-mobile

താനൂരില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

HIGHLIGHTS : താനൂര്‍: താനൂരില്‍ നഗരത്തിലും,പരിസര പ്രദേശങ്ങളിലും എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. വാഴക്കത്തെരു ഉണ്യാല്‍ റോഡിലുള്ള റ...

താനൂര്‍: താനൂരില്‍ നഗരത്തിലും,പരിസര പ്രദേശങ്ങളിലും എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. വാഴക്കത്തെരു ഉണ്യാല്‍ റോഡിലുള്ള റേഷന്‍കടയുടെ മുന്‍വശത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നും 11ഓളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഒരു മാസം മുതല്‍ 4 മാസം വരെ പ്രായമുള്ളവയാണ് ചെടികള്‍.

പ്രദേശത്ത് കഞ്ചാവ് വില്‍പ്പനയും കൂട്ടമായി ചേര്‍ന്ന് യുവാക്കള്‍ മയക്കുമരുന്നു ഉപയോഗിക്കുന്നു എന്ന വ്യാപക പരാതിയുടെയും അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കാന്‍ ഒത്ത് കൂടുന്ന പ്രദേശങ്ങളിലെല്ലാം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുതുന്നുണ്ട്. കഞ്ചാവ് വില്‍പ്പനക്കാരെയും ഉപഭോക്താക്കളെയും നിരീക്ഷിച്ച് വരുന്നതിനിടയിലാണ് താനൂരിലെ കഞ്ചാവ് ഉപയോഗിക്കന്ന സംഘം തമ്പടിക്കുന്ന കേന്ദ്രത്തെപ്പറ്റി വിവരം ലഭിക്കുന്നത്. തുടര്‍ന്നാണ് ഈ പ്രദേശത്ത് പരിശോധന നടത്തിയത്.

sameeksha-malabarinews

2 അടിയിലധികം പൊക്കമുള്ള 4 മാസത്തോളം പ്രായമുള്ള ഒരു കഞ്ചാവ് ചെടി കണ്ടെത്തിയടോയാണ് ഉദ്യോഗസ്ഥര്‍ പരിസരപ്രദേശങ്ങളില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് ബാക്കി 10 ചെടികള്‍ കൂടി കണ്ടെത്തിയത്. പ്രദേശത്ത് വച്ച് സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന സംഘത്തെപ്പറ്റി പൂര്‍ണവിവരം ലഭിച്ചതായി തിരൂര്‍ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എല്‍ ബിനുകുമാര്‍ അറിയിച്ചു. പ്രീവന്റീവ് ഓഫീസര്‍ ഫസല്‍ റഹ്മാന്‍, പി പ്രഗേഷ,് സിഇഒമാരായ എ കെ പ്രകാശന്‍, ജയ കൃഷ്ണന്‍, ശ്രീജ, സരിത, പ്രകാശിനി, ഡ്രൈവര്‍ ശിവകുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!