തലക്ക് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

An out-of-state worker who was hospitalized with a head injury has died

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി : തലപൊട്ടി രക്തം വാര്‍ന്ന നിലയില്‍ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇതര സംസ്ഥാനതൊഴിലാളി മരിച്ചു. പരപ്പനങ്ങാടിയില്‍ കൂലി വേല ചെയ്ത് അഞ്ജുപ്പുരയില്‍ തോമസിച്ചു വരുന്ന തമിഴ്‌നാട് സ്വദേശി ആളുകള്‍ മുത്തുവാണ് മരിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അറുപത് വയസ്സിലേറെ പ്രായംതോന്നിക്കുന്ന മുത്തുവിനെ തലപൊട്ടി രക്തം വാര്‍ന്ന നിലയില്‍ കഴിഞ്ഞ് ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിത്.

അഞ്ചപ്പുരയിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുന്നില്‍ അബോധവസ്ഥയില്‍ രക്തം വാര്‍ന്ന നിലയില്‍ കിടന്ന ഇയാളെ ട്രോമോ കെയര്‍ പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരപ്പനങ്ങാടി പൊലീസ് അന്വേഷണമാരംഭിച്ചതായി സ്റ്റേഷന്‍ ഓഫീസര്‍ ഹണി കെ. ദാസ് അറിയിച്ചു.

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •