കോവിഡ് 19; മുംബൈയില്‍ ആശങ്ക വര്‍ദ്ധിക്കുന്നു

മുംബൈ: മുംബൈയില്‍ പുതുതായി 9,090 പേര്‍ക്ക് കോവിഡ് റിപ്പോര്‍ഡ് ചെയ്തു. മുംബൈ നഗരത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 62,187 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ 3,66,365 പേര്‍ രോഗമുക്തരായി. 11,751 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

മുംബൈയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഫെബ്രുവരി പകുതി മുതല്‍ ഗണ്യമായി വര്‍ദ്ധിക്കുകയാണ്. എന്നാല്‍ കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരണങ്ങളുടെ കാര്യത്തിലും വര്‍ദ്ധനവുണ്ടായി.

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ മഹാര്ഷ്ട്രയില്‍ 49,447 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 277 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ ലോക്ക്ഡൗണല്ലാതെ മറ്റ് പോംവഴികളില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top