Section

malabari-logo-mobile

കസ്റ്റംസിന് നിയമസഭ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടിസ്

HIGHLIGHTS : Notice of Legislative Ethics and Privilege Committee to Customs

തിരുവനന്തപുരം: കസ്റ്റംസിന് നിയമസഭയുടെ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസ്. സ്പീക്കറുടെ അഢീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് നോട്ടിസ് നല്‍കിയതിലെ ചട്ടലംഘനം ചൂണ്ടിക്കാണിച്ചപ്പോള്‍ നല്‍കിയ മറുപടിയാണ് നിയമസഭ എത്തിക്‌സ് കമ്മിറ്റിയെ പ്രകോപിപ്പിച്ചത്.

മറുപടി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതും അവഹേളനമാണെന്ന് നോട്ടീസില്‍ പറയുന്നു. നിയമസഭയുടെ നോട്ടീസില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്നാണ് കസ്റ്റംസ് വ്യക്തമാക്കിയിരിക്കുന്നത്, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

sameeksha-malabarinews

കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണര്‍ വസന്ത ഗോപനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്പീക്കറുടെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. ആദ്യം നല്‍കിയ നോട്ടീസിന്റെ ചട്ടലംഘനം നിയമസഭാ സെക്രട്ടറി കസ്റ്റംസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനു നല്‍കിയ മറുപടിയാണ് നോട്ടീസ് നല്‍കുന്നതിന് ഇടയാക്കിയത്.

സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചുവെന്ന് നോട്ടീസില്‍ പറയുന്നു. ബംഗാളില്‍ തെരഞ്ഞെടുപ്പ് ചുമതല ഉള്ളതിനാല്‍ മറുപടിക്ക് സമയം നീട്ടി നല്‍കണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!