ഒറോട്ടി

ആവശ്യമായ ചേരുവകള്‍:-
1. പുഴുക്കലരി – കാല്‍ കപ്പ്
2. തേങ്ങ ചുരണ്ടിയത് ഒന്നര കപ്പ്
തേങ്ങാപ്പാല്‍ – കാല്‍ കപ്പ്
ഉപ്പ് പാകത്തിന്
ജീരകം – അര ചെറിയ സ്പൂണ്‍, പൊടിച്ചത്
കുരുമുളക് – അര ചെറിയ സ്പൂണ്‍ പൊടിച്ചത്
വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:-

പുഴുക്കലരി കഴുകി വൃത്തിയാക്കി കുതിര്‍ത്ത ശേഷം തേങ്ങ ചുരണ്ടിയത് തേങ്ങാപ്പാല്‍, ഉപ്പ് എന്നിവ ചേര്‍ത്ത് അല്പം പോലും വെള്ളം ചേര്‍ക്കാതെ കട്ടിയായി അരച്ചെടുക്കുക. ഇതിലേക്കു ജീരകവും കുരുമുളകും പൊടിച്ചതു ചേര്‍ത്തിളക്കണം.

ഓരോ ചെറിയ ഉരുളയായി എടുത്ത് എണ്ണ പുരട്ടിയ വാഴയിലയില്‍ വച്ചു പത്തിരി പോലെ പരത്തി കല്ലില്‍ ചുട്ടെടുക്കുക.

 

Share news
error: Content is protected !!
Scroll to Top