അസാനി ചുഴലിക്കാറ്റ് രൂപംകൊണ്ടു; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം അസാനി ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു.  നേരത്തെ ഇന്ന് വൈകീട്ടോടെ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നായിരുന്നു വിലയിരുത്തല്‍.

അസാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറുകളില്‍ തീവ്ര ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കര തൊടാന്‍ സാധ്യത കുറവാണ്. നാളെയോടെ 125 കി. മീ വരെ വേഗത കൈവരിക്കാനാണ് സാധ്യത അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ല.

അതേസമയം സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

 

Share news
error: Content is protected !!
Scroll to Top