താനൂരില്‍ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

താനൂര്‍ : താനൂരിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നടക്കാവ്, പാല കുറ്റിയാഴിപാലം, ഓലപീടിക, താനൂര്‍ ടൗണ്‍, താനൂര്‍ ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

ഹോട്ടലുകളില്‍ നിന്നും ഇറച്ചി, കറി എന്നിവയടക്കം നിരവധി പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു, താനൂര്‍ എച്ച്.ഐ പി.ടി. അബ്ദുള്‍ റഹിം, ജെ.എച്ച്. ഐ സമീര്‍ . മനോജ്, വൈശാഖ്, വിനു, റാഷിക് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

ശുചിത്വമില്ലാത്ത ഹോട്ടലുകളിലും, തട്ട് കടകളിലും നോട്ടീസ് നല്‍കിയിട്ടുണ്ടന്നും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി.ഷംസുദ്ധീനും, ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. അലിഅക്ബറും അറിയിച്ചു.

Share news
error: Content is protected !!
Scroll to Top