തിരൂരങ്ങാടിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍

തിരൂരങ്ങാടി: നിരോധിത പാന്‍മസാല ഹാന്‍സിന്റെ മൊത്ത വിതരണക്കാരന്‍ പിടിയില്‍. പന്താരങ്ങാടി സ്വദേശി തൊളാമണ്ണില്‍ ഹമീദ് അലി (35) ആണ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാറക്കടവിലെ ഗോഡൗന്‍ പരിശോധിച്ചപ്പോഴാണ് 41 ചാക്കുകളിലായി 61035 പാക്കറ്റ് ഹാന്‍സ് കണ്ടെത്തിയത്.

എസ് ഐ എന്‍. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ എ എസ് ഐ ഉഷ, എസ് സി പി ഒ സുധീഷ്, സി പി ഒ അനീസ്, താനൂര്‍ ഡി വൈ എസ് പി യുടെ ഡാന്‍സഫ് അംഗങ്ങളായ ജിനേഷ്, വിപിന്‍, അഭിമന്യു, സബറുദ്ധീന്‍,എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

ഇതിന് പുറമെ ഹാന്‍സ് വില്‍പന നടത്തുന്ന 2 കടകള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇത്തരം കച്ചവടങ്ങള്‍ക്കെതിരെ പരിശോധന തുടരുമെന്ന് എസ് ഐ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top