തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്.
ബിജെപി സംസ്ഥാന ഉപാധ്യക്ഷനാണ് രാധാകൃഷ്ണന്‍. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്.
തൃക്കാക്കരയില്‍ ഇടത് വലത് മുന്നണികള്‍ വ്യാപക പ്രചാരണത്തിലാണ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ച് കഴിഞ്ഞു. യു ഡി എഫ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ എം എല്‍ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി. ഡോ ജോ ജോസഫിനെ എല്‍ ഡി എഫും രംഗത്തിറക്കി പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്.




