Section

malabari-logo-mobile

അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിയ സംഭവം;കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പ്രതിപക്ഷ പ്രതിഷേധം

HIGHLIGHTS : Opposition protests in the Corporation Council over the embezzlement of money from the Corporation's accounts.

കോഴിക്കോട് :കോര്‍പ്പറേഷന്റെ അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പ്രതിപക്ഷ പ്രതിഷേധം.അടിയന്തര പ്രമേയ നോട്ടീസ് മേയര്‍ അനുവദിച്ചില്ല എന്നാരോപിച്ച് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ ഏതന്വേഷണത്തിനും കോര്‍പ്പറേഷന്‍ തടസ്സം നില്‍കില്ലെന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തരാണ് എന്നും കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ് പറഞ്ഞു.

സിബിഐ അന്വേഷണം വേണം എന്നായിരുന്നു ആവശ്യം. യുഡിഎഫ് അംഗങ്ങള്‍ ബാനര്‍ ഉയര്‍ത്തി മുദ്രാവാക്യവുമായി രംഗത്തെത്തി. ബിജെപി കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

sameeksha-malabarinews

മേയര്‍ എഴുന്നേറ്റപ്പോഴും കൗണ്‍സിലര്‍മാര്‍ ബഹളം തുടര്‍ന്നു. ചെയര്‍ എഴുന്നേറ്റ് നിന്നാല്‍ കൗണ്‍സിലര്‍മാര്‍ ഇരിക്കെണമെന്ന ചട്ടവും ആരും പാലിച്ചില്ല. ചട്ടം ലംഘിച്ചെന്ന് കാണിച്ച് 15 യുഡിഎഫ് കൗണ്‍സിലര്‍മാരെ ഇന്നത്തെ യോഗത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഏതന്വേഷണത്തിനും കോര്‍പ്പറേഷന്‍ തടസ്സം നില്‍കില്ലെന്നും സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു.

പിഎന്‍ബി തട്ടിപ്പില്‍ അക്കൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെട്ട മുഴുവന്‍ പണവും
കോര്‍പ്പറേഷന് തിരിച്ച് കിട്ടിയതായി മേയര്‍ കൗണ്‍സിലില്‍ അറിയിച്ചു.
ഇനി പലിശ മാത്രമാണ് കിട്ടാനുള്ളത്. അതിനായി ബാങ്കിന് കത്ത് നല്‍കി
യിട്ടുണ്ട്. പലിശ ഉടന്‍ നല്‍കുമെന്ന് ബാങ്ക് അറിയിച്ചതായി മേയര്‍ പറഞ്ഞു.
ആര്‍ബിഐ ബാങ്കിങ്ങ് ഓംബുഡ്‌സ്മാന്‍ എന്നിവര്‍ക്ക് കോര്‍പറേഷന്‍ പരാതി
നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍
കോര്‍പറേഷന്‍ തൃപ്തരാണെന്ന് ഡ്യെപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദ് വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!