Section

malabari-logo-mobile

ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ്- പൊതുജനങ്ങള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം

HIGHLIGHTS : Beypur Waterfest- Photography competition for public

ഡിസംബര്‍ 24 മുതല്‍ 28 വരെ നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ‘ബേപ്പൂർ കാഴ്ചകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.

മൊബൈല്‍ ഫോൺ ക്യാമറകള്‍ ഉപയോഗിച്ചും പ്രൊഫഷണൽ
ക്യാമറകള്‍ ഉപയോഗിച്ചും ഫോട്ടോയെടുക്കാം. മൊബൈല്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ വ്യക്തമായ ഫോട്ടോകള്‍ ബയോഡാറ്റ  സഹിതം beyporefestvideo@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് ഡിസംബര്‍ 20 ന് വൈകുന്നേരം 5 മണിക്ക് മുൻപായി അയയ്ക്കണം. പ്രൊഫഷണൽ ക്യാമറ വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ 18×12 വലിപ്പത്തിലുള്ള കളര്‍ ഫോട്ടോകളുടെ പ്രിന്റ് നേരിട്ടോ തപാല്‍ മുഖാന്തിരമോ സെക്രട്ടറി, ഡിടിപിസി, മാനാഞ്ചിറ, കോഴിക്കോട് എന്ന വിലാസത്തിൽ ഡിസംബര്‍ ഇരുപതിനകം അയയ്ക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ  അയയ്ക്കാനാകൂ .

sameeksha-malabarinews

ഒന്ന്, രണ്ട് സ്ഥാനം നേടുന്നവര്‍ക്ക് സമ്മാനം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റ് വേദിയില്‍ പ്രദര്‍ശിപ്പിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!