ഫറോക്ക് സ്വദേശി ഹൈദരാബാദില്‍ ബൈക്കപകടത്തില്‍ മരണപ്പെട്ടു.

ഫറോക്ക് : ഫറോക്ക് പേട്ടയില്‍ പീവീസ് ഹൗസില്‍ താമസിക്കുന്ന പി.വി. സാദിഖിന്റെ മകനും പി വി അബ്ദുസമദിന്റെ പൗത്രനും ആയ മുഹമ്മദ് സിദിന്‍ സമദ് (21) നിര്യാതനായി.
ഹൈദരാബാദിലെ ഗച്ചി ബോളി സ്ട്രീറ്റില്‍ ബൈക്കില്‍ യാത്ര ചെയ്യവെ കാര്‍ വന്നിടിച്ച് അപകടത്തില്‍ പരിക്കേറ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെയാണ് മരണം.
ഹൈദരാബാറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്ഥാപനത്തിലെ വിദ്യാര്‍ഥിയായിരുന്നു.
ജനാസ നമസ്‌കാരം രാവിലെ 9:30ന് ഫറോക്ക് പേട്ട ജുമുഅത്ത് പളളിയില്‍ നടക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top