ദോഹ: കനത്ത ചൂട് കാലത്ത് ആശ്വാസമായി തണുപ്പ് പകരാനായി ഖത്തറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഓള്‍ഡ് ദോഹ പോര്‍ട്ടിലാണ് ഓപണ്‍ എയര്‍ കൂളിങ് സിസ്റ്റം വരുന്നത്.
നര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസത്തോടെ ആരംഭിക്കുന്ന എയര്‍ എ സി ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന ഖത്തര്‍ ബോട്ട് ഷോയ്ക്ക് മുന്‍പായി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിക്കുന്നു.
ഏകദേശം 530 മീറ്ററോളം നീളം വരുന്ന ഈ എയര്‍ കൂളിങ് സിസ്റ്റം അത്യാധുനിക സാങ്കേതിക വിദ്യകളും പരിസ്ഥിതി സൗഹാര്‍ദവുമായ സംവിധാനങ്ങളും ഉപയോഗിച്ചാണ് സജ്ജമാക്കുന്നത്.കടല്‍ക്കാഴ്ചകള്‍ക്ക് തടസ്സംവരാതിരിക്കാനായി നടപ്പാതയില്‍ ഗ്ലാസ് പാനലുകളാണ് നല്‍കുന്നത്. ക്രൂയിസ് ടെര്‍മിനലിനോട് ചേര്‍ന്നിരിക്കുന്ന ഓള്‍ഡ് ദോഹ പോര്‍ട്ട് സ്വദേശികള്‍ക്കെന്ന പോലെ വിദേശികള്‍ക്കും ഏറെ പ്രിയപ്പെട്ട ഇടമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




