യാത്രക്കിടെ നഷ്ടമായ പണം തിരിച്ചുകിട്ടി

HIGHLIGHTS : Money lost during the trip was recovered

cite

പരപ്പനങ്ങാടി: ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ നഷ്ടമായ പണം ഉടമയ്ക്ക് തിരിച്ചുകിട്ടി. കഴിഞ്ഞ രണ്ടാം തിയതിയാണ് സംഭവം. ഫറോക്കില്‍ നിന്ന ജോലി കഴിഞ്ഞ് വള്ളിക്കുന്നിലേക്ക് വരികയായിരുന്ന കോട്ടയില്‍ തിരുമഠത്തില്‍
ദാസന്‍(70) ആണ് തന്റെ ഒമ്പതിനായിരം രൂപയടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടത് . തുടര്‍ന്ന് ഇദേഹം പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി
ഇദേഹം യാത്ര ചെയ്ത കുന്നത്ത് ബസ്സിലെ ജീവനക്കാരോട് കാര്യം പറയുകയും അവര്‍ സിസിടിവി ഉള്‍പ്പെട ബസ്സില്‍ പരിശോധന നടത്തുകയും ബസ്സില്‍ നിന്ന് പണമടങ്ങിയ പേഴ്‌സ് ലഭിച്ചതായി കണ്ടക്ടര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നുവെന്നും പരപ്പനങ്ങാടി സി ഐ വിനോദ് വലിയാട്ടൂര്‍ അറിയിച്ചു.

പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഉടമയ്ക്ക് പണമടങ്ങിയ പേഴ്‌സ് പോലീസ് ഉദ്യോഗസ്ഥനായ പ്രബീഷ് കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!