HIGHLIGHTS : Reels Competition: Entries can be sent

ജൂൺ 15ന് നടക്കുന്ന മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി, സാമൂഹ്യനീതി വകുപ്പ് റീൽസ് മത്സരത്തിനായി എൻട്രികൾ ക്ഷണിച്ചു.

മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി മലയാളത്തിൽ തയ്യാറാക്കിയ റീൽസ് ആണ് മത്സരത്തിന് അയയ്കേണ്ടത്. തയ്യാറാക്കുന്ന റീൽസിൽ കുട്ടികളും മുതിർന്ന പൗരന്മാരും നിർബന്ധമായും പങ്കെടുക്കണം.
മികച്ച മൂന്ന് റീൽസ് ജേതാക്കൾക്ക് ജൂൺ 15ന് സംസ്ഥാന/ ജില്ലാതല പരിപാടികളിൽ സമ്മാനങ്ങൾ നൽകും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 10 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്: www.swdkerala.gov.in.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു