Section

malabari-logo-mobile

ഓണ്‍ലൈന്‍ ചന്ദനലേലം; സര്‍ക്കാറിന്‌ 46 കോടി

HIGHLIGHTS : മറയൂര്‍: മറയൂര്‍ ചന്ദനലേലത്തില്‍ റെക്കോര്‍ഡ്‌ വില്‍പ്പന നടന്നു. ഓണ്‍ലൈന്‍ വഴി നടത്തിയ ആദ്യ ലേലത്തിലാണ്‌ സര്‍ക്കാരിന്‌ ഈ നേട്ടം. 77.876 ടണ്‍ ചന്ദനം ...

treeമറയൂര്‍: മറയൂര്‍ ചന്ദനലേലത്തില്‍ റെക്കോര്‍ഡ്‌ വില്‍പ്പന നടന്നു. ഓണ്‍ലൈന്‍ വഴി നടത്തിയ ആദ്യ ലേലത്തിലാണ്‌ സര്‍ക്കാരിന്‌ ഈ നേട്ടം. 77.876 ടണ്‍ ചന്ദനം 160 ലോട്ടുകളായി വച്ചതില്‍ 52 ടണ്‍ ചന്ദനം 37.81 കോടി രൂപയ്‌ക്ക്‌ വിറ്റു. 24 ശതമാനം നികുതിയടക്കം 46.89 കോടി രൂപയാണ്‌ സര്‍ക്കാരിന്‌ ലഭിക്കുന്നത്‌.

രണ്ടു ദിവസങ്ങളിലായി നാലു ഘട്ടങ്ങളിലായാണ്‌ ലേലം നടന്നത്‌. ലേലത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള 16 കമ്പനികള്‍ പങ്കെടുത്തു. കര്‍ണ്ണാടക സോപ്‌സും എസ്‌ ആര്‍ ട്രേഡേഴ്‌സും 14 ടണ്‍ ചന്ദനം പിടിച്ചെടുത്തു.

sameeksha-malabarinews

ഒന്നാം ക്ലാസ്‌ തൊട്ട്‌ 11 ാം ക്ലാസ്‌ വരെ മുഴുവന്‍ ചന്ദനലോട്ടും വിറ്റഴിഞ്ഞു. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്‌ ആറാം വിഭാഗത്തില്‍പ്പെട്ട ബാഗ്‌ദാദ്‌ ചന്ദനത്തൂടെയാണ്‌. 24.09 കോടി രൂപ ഈ ചന്ദനത്തിനു മാത്രം ലഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!