ലാലിസം; പണം വാങ്ങണമെന്ന്‌ മന്ത്രിമാര്‍; വേണ്ടെന്ന്‌ മോഹന്‍ലാല്‍

Lalisom Pandengandu Angu Song by Mohanlal - Videoകൊച്ചി: ദേശീയ ഗെയിംസിന്റെ ഉദ്‌ഘാടന ചടങ്ങിന്റെ ഭാഗമായി അവതരിപ്പിച്ച ലാലിസം പരിപാടിയുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നു വന്ന ആരോപണങ്ങളെ തുടര്‍ന്ന്‌ മടക്കി നല്‍കിയ തുക മോഹനന്‍ലാല്‍ തിരിച്ച്‌ വാങ്ങില്ലെന്ന്‌ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അറിയിച്ചു. ലാലിസം വിവാദത്തിന്റെ ഒത്തുതീര്‍പ്പിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും ഇന്നു രാവിലെ മോഹന്‍ലാലിനെ അദേഹത്തിന്റെ കൊച്ചിയിലെ വീട്ടിലെത്തി കണ്ടിരുന്നു.

ലാലിസം പരിപാടിക്കായി വാങ്ങിയ മുഴുവന്‍ തുകയും ചെക്കായി ലാല്‍ സര്‍ക്കാരിന്‌ തിരിച്ചയച്ചിരുന്നു. ഈ പണം തിരികെ വാങ്ങണമെന്നാവശ്യപ്പെട്ടാണ്‌ മുഖ്യമന്ത്രിയും തിരുവഞ്ചൂരും ലാലിനെ കണ്ടത്‌.

എന്നാല്‍ പണം തിരിച്ചു വാങ്ങാതെ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകായിരുന്നു ലാല്‍. ഈ സാഹചര്യത്തില്‍ ഈ തുക വിനിയോഗിക്കുന്ന കാര്യത്തില്‍ മോഹന്‍ലാലിന്റെ അഭിപ്രായം കൂടി സര്‍ക്കാര്‍ പരിഗണിക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

അതെസമയം മുഖ്യമന്ത്രി വീട്ടിലെത്തിയതിനെ മാനിക്കുന്നുവെന്ന്‌ ലാല്‍ പറഞ്ഞു

Share news
error: Content is protected !!
Scroll to Top