Section

malabari-logo-mobile

ഓണ്‍ലൈന്‍ പഠനം : കലാലയങ്ങള്‍ക്ക് ‘ലെറ്റ്‌സ് ഗോ ഡിജിറ്റല്‍’; 100 ദിവസത്തിനകം പദ്ധതി യാഥാര്‍ഥ്യമാകും

HIGHLIGHTS : Online Learning: 'Let's Go Digital' for Colleges; The plan will become a reality within 100 days

തിരുവനന്തപുരം: കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനത്തിന് ഏകീകൃത പ്ലാറ്റ് ഫോം ‘ലെറ്റ്‌സ് ഗോ ഡിജിറ്റല്‍’ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസവകുപ്പ്. 100 ദിവസംകൊണ്ട് പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വകലാശാല, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍, വിവിധ സര്‍വകലാശാലകള്‍, ഐഎച്ച്ആര്‍ഡി, എല്‍ബിഎസ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക സര്‍വകലാശാല എന്നീ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പാഠ്യപദ്ധതി പരിഷ്‌കരിക്കും.

ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും ഡിജിറ്റല്‍ സര്‍വകലാശാലയും യോജിച്ച് തയ്യാറാക്കിയ പദ്ധതി എല്‍എംഎസ് മറ്റ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കും. മൂഡില്‍ എലിമന്റ് ഉപയോഗിച്ചാകും ലേണിങ് പ്ലാറ്റ്ഫോം ഒരുക്കുന്നത്.

sameeksha-malabarinews

സ്റ്റേറ്റ് ഡാറ്റാ സെന്ററിന്റെയും മറ്റ് ക്ലൗഡ് പ്രൊവൈഡര്‍ കമ്പനികളുടെയും സഹായവും സ്വീകരിക്കും. ഇതിനായുള്ള ശില്‍പ്പശാലകള്‍ ആരംഭിച്ചു. പരിശീലനം ലഭിച്ച അധ്യാപകരെ പദ്ധതിനിര്‍വഹണത്തിന്റെ സാങ്കേതിക വിദഗ്ധരാക്കും. വൈസ് ചാന്‍സലര്‍മാര്‍, പരീക്ഷാവിഭാഗം, കോളേജ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെയും അധ്യാപക– വിദ്യാര്‍ഥി പ്രതിനിധികളുടെയും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!