Section

malabari-logo-mobile

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമായി നടക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

HIGHLIGHTS : Online classes are being conducted effectively: Minister Muhammad Riaz

കോഴിക്കോട്: ജില്ലയില്‍ സ്‌കൂളുകള്‍ അടച്ച സാഹചര്യത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ വളരെ ഫലപ്രദമായാണ് പോകുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി നേരിട്ട് നേതൃത്വം നല്‍കിയതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട ആശങ്ക ഒഴിവായി.

ആരോഗ്യവകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍, ജില്ലാ ഭരണകൂടം എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായാണ് നടക്കുന്നത്. തീരുമാനിച്ച കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടേണ്ട കാര്യങ്ങള്‍ വളരെ ഫലപ്രദമായാണ് നടപ്പിലാക്കുന്നത്. പ്രത്യേകം ഇടപെടേണ്ട കാര്യങ്ങളില്‍ പ്രത്യേക യോഗങ്ങള്‍ നടക്കുകയും ഇത് നല്ല രീതിയിലാവുകയും ചെയ്തിട്ടുണ്ട്. ബേപ്പൂര്‍ നിയോജകമണ്ഡലത്തിന്റെ ഭാഗമായിട്ടുള്ള കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

നിപയുമായി ബന്ധപ്പെട്ട് കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച ചില വാര്‍ഡുകളില്‍ ഇളവുകള്‍ നല്‍കും. എല്ലാ കാര്യങ്ങളും ഒരു ടീം ആയിട്ടാണ് ചെയ്യുന്നത്. ഇത് പൊതുജനങ്ങള്‍ പരിപൂര്‍ണമായി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അവലോകന യോഗത്തില്‍ ഓണ്‍ലൈനായി വനം വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും പങ്കെടുത്തു. ജില്ലാ കലക്ടര്‍ എ ഗീത, സബ് കലക്ടര്‍ വി ചെത്സാസിനി, അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന്‍, എ ഡി എം സി. മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.റീന കെ.ജെ, എ ഡി എച്ച് എസ് ഡോ. നന്ദകുമാര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷാജി സി.കെ, കേന്ദ്രസംഘത്തിലെ അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!