HIGHLIGHTS : The dead body of a young woman on the Thalassery-Kudak state highway; Cut into pieces and placed inside a trolley bag
തലശ്ശേരി-കുടക് അന്തര്‍ സംസ്ഥാന പാതയില്‍ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കഷണങ്ങളാക്കി ട്രോളി ബാഗിനുള്ളില്‍ നിറച്ച മൃതദേഹം അഴുകിയ നിലയിലായിരുന്നു. കര്‍ണ്ണാടക പോലീസ് അന്വേഷണം ആരംഭിച്ചു.
ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ഓട്ടക്കൊല്ലിയില്‍ റോഡിനോട് ചേര്‍ന്നുള്ള കുഴിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ട്രോളി ബാഗ്. രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നാലു കഷ്ണങ്ങളായി മുറിച്ച നിലയിലാണ് ബാഗിനുള്ളില്‍ കണ്ടെത്തിയത്.


പൊലീസെത്തി മൃതദേഹം വിരാജ് പേട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.വിരാജ് പേട്ട പോലീസ് അന്വേഷണം ആരംഭിച്ചു. കേരളത്തില്‍ നിന്നും ദിനം പ്രതി നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയാണ് മാക്കൂട്ടം ചുരം പാത.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു