Section

malabari-logo-mobile

ഉള്ളി കുറഞ്ഞ വിലയ്ക്ക് സപ്ലൈക്കോ വഴി ലഭിക്കും

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് അനിയന്ത്രിതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഉള്ളി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ രംഗത്ത്. 35 രൂപ നിരക്കില്‍ ഉള്ളി സപ്ലൈക്...

തിരുവനന്തപുരം: സംസ്ഥാനത്ത് അനിയന്ത്രിതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഉള്ളി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ രംഗത്ത്. 35 രൂപ നിരക്കില്‍ ഉള്ളി സപ്ലൈക്കോ വഴി വില്‍പ്പന നടത്താനാണ് തീരുമാനം. ഇതിനുവേണ്ടി നാസിക്കില്‍ നിന്ന് അടുത്ത ദിവസം 50 ടണ്‍ ഉള്ള എത്തിക്കും. സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ ഇതിനുവേണ്ടി നാസിക്കില്‍ എത്തിയിട്ടുണ്ട്.

കേന്ദ്ര ഏജന്‍സിയായ നാഫെഡ് വഴി സവാള സംഭരിക്കാനും അത് വഴി വില കുറച്ച് കേരളത്തില്‍ വിതരണം നടത്താനുമാണ് പദ്ധതി തയ്യാറാക്കിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉള്ളി വില 80 രൂപ വരെ എത്തിയ സാഹചര്യമുണ്ട്.

sameeksha-malabarinews

വിലനിയന്ത്രണത്തിന്റെ ഭാഗമായി വാണിജ്യ-വ്യവസായ മന്ത്രാലയം നേരത്തെ ഉള്ളിക്കയറ്റുമതി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. പുറത്തേക്കുള്ള കയറ്റുമതി നിരോധിച്ച സാഹചര്യത്തില്‍ കേരളത്തിനാവശ്യമായ ഉള്ളി സംഭരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

മഹാരാഷ്ട്രയിലുണ്ടായ പ്രളയവും ഉത്തരേന്ത്യയില്‍ ഇപ്പോഴും തുടരുന്ന ശക്തമായ മഴയും ഉള്ളി ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!