ഇന്റര്‍നാഷണല്‍ അബാക്കസ് മത്സരത്തില്‍ നേട്ടവുമായി താനൂരിലെ കുട്ടികള്‍

താനൂര്‍: ഇന്റര്‍നാഷണല്‍ അബാക്കസ് മത്സരത്തില്‍ മികച്ച നേട്ടം സ്വന്തമാക്കി മിടുക്കന്‍മാര്‍. ദുബായില്‍ നടന്ന അബാക്കസ് മത്സരത്തില്‍ പങ്കെടുത്ത് താനൂര്‍ പരിയാപുരം സെന്‍ട്രല്‍ എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പി ഹരികൃഷ്ണന്‍ രണ്ടും കെ നിവേദ് മൂന്നും സ്ഥാനം സ്വന്തമാക്കി.

പരിയാപുരം സ്വദേശികളായ പി ബാലകൃഷ്ണന്‍-രജനി ദമ്പതികളുടെ മകനായ ഹരികൃഷ്ണന്‍ ആറാം ക്ലാസിലും കാര്‍ക്കോളി ശിവദാസന്‍-മിനി ദമ്പതികളുടെ മകനായ നിവേദ് ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്.

സ്‌കൂളിലെ എംപിടിഎ പ്രസിഡന്റു കൂടിയായ സി പി ജസീറയാണ് ഇവരുടെ പരിശീലക.

Share news
error: Content is protected !!
Scroll to Top