കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. അഹമ്മദ് ബാവപ്പ ഹാജി (90) അന്തരിച്ചു

എടപ്പാള്‍: തോട്ടവിള ഗവേഷണത്തില്‍ രാജ്യത്തിനു തന്നെ മുതല്‍കൂട്ടായ നിരവധി കാര്‍ഷിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കാര്‍ഷിക ശാസ്ത്രജ്ഞന്‍ പാലക്കാട് കപ്പൂര്‍ മാരായംകുന്നില്‍ കാരോത്ത് വില്ല ഡോ. കെ.വി അഹമ്മദ് ബാവപ്പ ഹാജി (90) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം.
വിള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തന്റെ പ്രഥമ ഡയറക്ടറാണ്.
കോക്കനറ്റ് മാന്‍ (തേങ്ങ മനുഷ്യന്‍) എന്നാണ് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. കേര ഗവേഷണത്തില്‍ തന്റേതായ നിരവധി സംഭാവനകള്‍ നല്‍കിയ ഇദ്ദേഹം നിരവധി ഹൈബ്രിഡ് വിളകള്‍ ഉത്പ്പാദിപ്പിച്ചിട്ടുണ്ട്. പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രത്തില്‍ ഗവേഷകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം.

ഭാര്യ: നഫീസ. മക്കള്‍: ജമാലുദ്ധീന്‍ (ദുബൈ), ഫാത്തിമത്ത് സുഹറ, സൈദ് അഹമ്മദ് (ബിസിനസ് എടപ്പാള്‍) ഷംസുദ്ധീന്‍ (ഒമാന്‍), സാലിഹ് (ദുബൈ), സുബൈദ (സിങ്കപ്പൂര്‍). മരുമക്കള്‍: സാജിത ബാനു, ജമീല, ഡോ. അഹമ്മദ് ബഷീര്‍, ഫസീല, ഷമീം, താഹിര്‍.

Share news
error: Content is protected !!
Scroll to Top