ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം; രാഹുല്‍ ഗാന്ധി എംപി മുഖ്യമന്ത്രിയെ കണ്ടു

ന്യൂഡല്‍ഹി: വയനാട് ബന്ദിപ്പൂരില്‍ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തി. ഇതുവഴി രാത്രി ഗതാഗത യാത്രയ്ക്കുള്ള നിയന്ത്രണം ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഇക്കാര്യത്തില്‍ വേഗത്തില്‍ പരിഹാരം കാണണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാത്രിയാത്ര നിരോധനത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി വിഷയം ചര്‍ച്ചചെയ്യുന്നുണ്ടെന്നും പ്രശ്‌നത്തില്‍ എത്രയും വേഗത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ദുരിതാശ്വാസ സഹായ വിതരണം, പ്രളയബാധിതരുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങളെ കുറിച്ചും മുഖ്യമന്ത്രിയും ചര്‍ച്ച ചെയ്തതായി രാഹുല്‍ഗാന്ധി പറഞ്ഞു.

ബന്ദിപ്പൂരില്‍ രാത്രി യാത്രാനിരോധനവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന പ്രതിഷേധസമരങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്.

Related Articles