മമ്പുറം റോഡിലെ വണ്‍വേ ബോര്‍ഡ് തകര്‍ന്നു;ഗതാഗതക്കുരുക്ക് പതിവാകുന്നു

തിരൂരങ്ങാടി : മമ്പുറം റോഡിലെ വണ്‍ വേ അറിയിപ്പ് ബോര്‍ഡ് തകര്‍ന്നത് കാരണം ഇവിടൈ വാഹനങ്ങള്‍ വണ്‍ വേ തെറ്റിക്കുന്നത് പതിവാകുന്നു. ചെമ്മാട് – തിരൂരങ്ങാടി റോഡില്‍ മമ്പുറം പുതിയ പാലം ജംഗ്ഷഷനിലെ വണ്‍വേ സിഗ്‌നല്‍ ബോര്‍ഡാണ് വാഹനം ഇടിച്ച് തകര്‍ന്നത്. ഇതോടെ ഇവിടെ വാഹനങ്ങള്‍ വണ്‍ വേ തെറ്റിച്ച് വരികയും ഗതാഗതസ്തംഭനം ഉണ്ടാവുകയും ചെയ്യുകയാണ്.

ചന്തപ്പടി ബൈപ്പാസ് റോഡ് ജംഗ്ഷഷനില്‍ സിഗ്‌നല്‍ ബോര്‍ഡ് ഉണ്ടെങ്കിലും പുതിയ പാലം ജംഗ്ഷനിലെ ബോര്‍ഡാണ് കാലുകള്‍ തകര്‍ന്നതിനാല്‍ ഇവിടെ നിന്ന് മാറ്റിയിട്ടുള്ളത്. ഇവിടെ ബോര്‍ഡ് ഇല്ലാത്തത് കാരണം മമ്പുറം മഖാം ഭാഗത്തു നിന്നു വരുന്ന അപരിചിതരായ യാത്രക്കാര്‍ അറിയാതെ ഇതുവഴി വരുന്നത് പതിവാണ്. ഇത് കാരണം വലിയ പള്ളിക്ക് സമീപം വീതി കുറഞ്ഞ റോഡില്‍ ഗതാഗതക്കുരുക്ക് പതിവായിതീര്‍ന്നിരിക്കുകയാണ്.

ബോര്‍ഡ് ഇല്ലാത്തത് കാരണം വാഹനങ്ങള്‍ അമിത വേഗതയില്‍ വന്ന് പാലത്തിന്റെ ഫുട്പാത്തിലും മതിലിലും തട്ടുന്നതും പതിവാണ്. ഇവിടെ എത്രയും പെട്ടെന്ന് വണ്‍ വേ ബോര്‍ഡ് പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

 

Share news
error: Content is protected !!
Scroll to Top