തൃശൂര്‍: ഓടുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് യുവതിക്ക് പരിക്കേറ്റു. മതിലകം സ്വദേശി മഞ്ഞളി വീട്ടില്‍ അലീന ജോയ്ക്കാണ് സാരമായി പരിക്കേറ്റത്.
ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ നിന്നും ബൈപ്പാസ് റോഡിലേക്ക് തിരിയുന്ന വളവില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ നിന്നാണ് യുവതി പുറത്തേക്ക് തെറിച്ചുവീണത്.
സാരമായി പരിക്കേറ്റ യുവതിയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




