കൊച്ചി: എറണാകുളം കാഞ്ഞിരമറ്റത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീടിന്റെ ടെറസിന് മുകളില്‍ വെന്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. മുളന്തുരുത്തി ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയാണ് മരിച്ചത്.
വീടിന്റെ ടെറസില്‍ ഇന്നലെ രാത്രിയോടെ മരിച്ച നിലിയില്‍ കണ്ടെത്തുകയായിരുന്നു.മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലിയിലായിരുന്നു. വീട്ടില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ വീട്ടിലെ കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണം എന്ന് എഴുതിയിട്ടുണ്ട്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




