HIGHLIGHTS : One dead, several injured as tourist bus overturns in Nedumangad
നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരു മരണം.ആര്യങ്കോട് കാവല്ലൂര്‍ സ്വദേശി ദാസിനി(61) ആണ് മരിച്ചത്. അപകടത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വെള്ളറട പെരിങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
നെടുമങ്ങാട് വെമ്പായം റോഡില്‍ വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്. അമിതവേഗതയില്‍ എത്തിയ ബസ് നിയന്ത്രണം നഷ്ടമായി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഓടിക്കൂടിയ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുപതോളം പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.