മാലിന്യ മുക്തം നവകേരളം : സിവിൽ സ്റ്റേഷനിൽ എം. സി. എഫ്. പ്രവർത്തനം ആരംഭിച്ചു

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തിന്റെ പ്രവർത്തനം സിവിൽ സ്റ്റേഷനിൽ ആരംഭിച്ചു. ജില്ലാ കളക്ടർ വി. ആർ വിനോദ് ഉദ്ഘാടനം ചെയ്തു.

സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കുന്നതിനും കയ്യൊഴിയുന്നതിനുമാണ് ശേഖരണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.

അസിസ്റ്റന്റ് ഡയറക്ടർ പിബി ഷാജു, നഗരസഭാ സെക്രട്ടറി കെ പി ഹസീന, നഗരസഭ ക്ലീൻ സിറ്റി മാനേജർ മധുസൂദനൻ കെ, കെ എസ് ഡബ്ലിയു എം പി ജീവനക്കാർ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top